കണ്ടമംഗലം ശ്രീ രാജ രാജേശ്വരി മഹാക്ഷേത്രം
ശ്രീ നാരായണ ഗുരുദേവൻ്റെ പാദസ്പർശത്താൽ പരിപാവനമായ കണ്ടമംഗലത്തിന്റെ പുണ്യഭൂമിയിൽ സർവൈശ്വര്യ മംഗളകാരിണിയായ് വിരാജിക്കുന്ന കണ്ടമംഗലത്തമ്മയുടെ ക്ഷേത്രം. ശ്രീരാജരാജേശ്വരി ദേവി കുടികൊ ള്ളുന്ന കണ്ടമംഗലം ക്ഷേത്രം മതസൗഹാർദത്തിൻ്റെ മഹനീയ സങ്കേതമാണ്. ഉത്സവനാളുകളിൽ നാടിൻ്റെ നാനാഭാഗത്തുനിന്നും ജാതിഭേദമന്യേ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര ത്തിൽ എത്തിച്ചേരുന്നു. കണ്ടമംഗലത്തിന് ആപേര് വന്നുചേർന്നത് ചരിത്രമാണ്. ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ ക്ഷേത്രത്തിനടുത്ത വഴിയിലൂടെ സഞ്ചരിച്ചപ്പോൾ ക്ഷേത്രം കാണുകയും കണ്ടാൽ മംഗളം എന്ന് അരുളിചെയ്യുകയും കടക്കരപ്പള്ളി ക്ഷേത്രം എന്നത് കണ്ടമംഗലം ക്ഷേത്രം എന്നായി മാറുകയായിരുന്നു. ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളിൽ ഒന്നാണ് കുട്ടികളെ ചിക്കരയ്ക്കിരുത്തുന്നത്.
ചിക്കര
ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളിൽ ഒന്നാണ് കുട്ടികളെ ചിക്കരയ്ക്കിരുത്തുന്നത്. കുട്ടികളുടെ ബാലാരിഷ്ടതകൾ മാറുന്നതിനും, വിദ്യാഭ്യാസ പുരോഗതിക്കും, ഭാവി ശോഭനമാകുന്നതിനും വേണ്ടി കൊടിയേറ്റ് മുതൽ 10 ദിവസത്തെ ഭജനമിരുപ്പ്.