വാർഷിക വിശേഷങ്ങൾ
കൊടിയേറ്റ്
ഒന്നാം ഉത്സവം മീന മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ. രോഹിണി നക്ഷത്രത്തിൽ ആറാട്ട്.
ഉത്സവകാലത്തെ പ്രധാന വഴിപാടുകൾ
ചിക്കര
കുട്ടികളുടെ ബാലാരിഷ്ടതകൾ മാറുന്നതിനും, വിദ്യാഭ്യാസ പുരോഗതിക്കും, ഭാവി ശോഭനമാകുന്നതിനും വേണ്ടി കൊടിയേറ്റ് മുതൽ 10 ദിവസത്തെ ഭജനമിരുപ്പ്.
താലപ്പൊലി
കുടുംബ ഐശ്വര്യത്തിനു വേണ്ടി.
പട്ടും താലീയും ചാർത്ത്
ഉത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ദേവിക്ക് പട്ടും ആഭരണങ്ങളും കൊടുക്കുന്ന വിശേഷ ചടങ്ങ്. എല്ലാവിധ സൗഭാഗ്യത്തിനും ധാരാളം ഭക്ത ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ പങ്കെടുക്കുന്ന ഭക്തി നിർഭരമായ അനുഷ്ഠാനം.
സർപ്പം തുള്ളൽ
6, 7, 8 ഉത്സവ ദിവസങ്ങളിൽ നടത്തുന്ന അനുഷ്ഠാനം. സന്താന വർദ്ധനവിനും അവരുടെ സമഗ്രമായ അഭിവൃദ്ധിക്കും വേണ്ടിയുള്ളത്.
പ്രധാന നിവേദ്യ വഴിപാടുകൾ
- 1 അറുനാഴി പായസം
- 2 അതിമധുര പായസം
- 3 പട്ടും താലിയും
- 4 ചന്ദനച്ചാർത്ത്
കാര്യസാദ്ധ്യത്തിനായി അനേകം ഭക്തർ ഈ വഴിപാടുകൾ നടത്തി കൊണ്ടിരിക്കുന്നു.
NB: പട്ടും താലിയും വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യണം.
മറ്റു ചടങ്ങുകൾ
- 1 തൈപ്പൂയ്യം
- 2 മഹാശിവരാത്രി വ്രതം, വിശേഷാൽ ഏകാദശ രുദ്രാഭിഷേകം, പ്രാർത്ഥന
- 3 ഉദയം പൂജ
- 4 നവരാത്രി മഹോത്സവം, വിദ്യാരംഭം
- 5 ചിറപ്പ് മഹോത്സവം
- 6 രാമായണ മാസാചരണം
- 7 ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി - 1008 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം